ബഹ്റൈൻ മലയാളി സെയിൽസ് ടീമിന്റെ ബ്രീസ് 2024 നാളെ നടക്കും


മനാമ: 

ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീമിന്റെ മൂന്നാം വാർഷികാഘാഷം നാളെ വൈകുന്നേരം ആറ് മണി മുതൽ നടക്കും. ബ്രീസ് 2024 എന്ന പേരിൽ അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ ചലച്ചിത്ര മിമിക്രി താരങ്ങളായ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ

ആഘോഷചടങ്ങിൽ പങ്കെടുക്കും. ഇവരെ സംഘാടകർ ബഹ്റൈൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ബഹ്‌റൈനിലേയും നാട്ടിലേയും കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ സംഗീത നൃത്ത ഹാസ്യ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരിക്കുമെന്ന് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ , ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിജുകുമാർ എന്നിവർ അറിയിച്ചു.

article-image

aa

You might also like

  • Straight Forward

Most Viewed