ജൂലൈ, ആഗസ്ത് മാസങ്ങളിൽ ബഹ്റൈനി‍ൽ ഉച്ചവിശ്രമ നിയമം


മനാമ: 

ബഹ്റൈനിൽ ഉച്ചവിശ്രമനിയമം ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഏർപ്പെടുത്തുമെന്ന് തൊഴിൽകാര്യമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ഇത് പ്രകാരം ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണി വരെ പുറം ജോലിയിൽ ഏർപ്പെടുന്നത് നിരോധിക്കും. തൊഴിലാളികളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമം തെറ്റിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും അഞ്ഞൂറ് ദിനാർ വരെ പിഴയും ലഭിക്കും.

article-image

aa

You might also like

  • Straight Forward

Most Viewed