ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിളക്കം-2024 എന്ന പേരിൽ പത്ത്- പന്ത്രണ്ട് ക്ലാസിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒ.ഐ.സി.സി അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. പന്ത്രണ്ടാം ക്ലാസിലെ റിയ രഞ്ജിത്ത്, ആരോൺ ഡോളി, ബേസിൽ പ്രിൻസ്, പത്താം ക്ലാസിലെ അന്ന ബിജു, നാഹോർ നെൽസൺ, അൽത്താഫ് ഇബ്രാഹിം, ഡിയോ കുര്യാക്കോസ്, അക്ഷ മറിയം റെജി എന്നീ കുട്ടികളെയാണ് അനുമോദിച്ചത്.
അനുമോദന ചടങ്ങിൽ എഴുത്തുകാരൻ ജയചന്ദ്രൻ പി.കെ മുഖ്യാതിഥിയായിരുന്നു. പടവ് പ്രസിഡന്റ് സുനിൽ ബാബു, ഇ.വി. രാജീവൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇക്ബാൽ എന്നിവരും അതിഥികളായി പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി അൻസിൽ കൊച്ചൂടി സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി ട്രഷറർ നന്ദി രേഖപ്പെടുത്തി.
sdfsf