കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം നടന്നു


ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു. കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെഎംസിസി സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് "സീതി സാഹിബ് എഡ്യൂക്കേഷൻ എക്സലൻസി" പുരസ്‌ക്കാരം നൽകി ആദരിച്ചു.

കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , സംസ്ഥാന ട്രെഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം,കെഎംസിസി സൗത്ത് സോൺ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റാഷിദ് അവിയൂർ സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.

article-image

hiu

You might also like

Most Viewed