ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫി യുവ കേരളയ്ക്ക്


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2−1 ഗോളിന് അൽ കേരളവിയെ തോല്പിച്ചു യുവ കേരള വിജയികളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ്‌അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ്, ബഹ്റൈൻ നാഷണൽ ടീം അംഗമായിരുന്ന അബ്ദുള്ള ഹഷാഷ്, യാസ്മിൻ ഫയാസ് ,  യൂസ്സഫ് അബ്ദുള്ള ജറാഹ് അൽദോസരി എന്നിവർ ചേർന്ന് കിക്കോഫ് ചെയ്തു.

ഫാമിലി ഡിസ്ക്കൗണ്ട് സെന്റർ മാനേജിംഗ് ഡയറക്ടർ മുസ്തഫ, ഐ മാക് ചെയർമാൻ  ഫ്രാൻസിസ് കൈതാരത്ത് , എബ്രഹാം ജോൺ, സയ്ദ് ഹനീഫ്, ഇ.വി രാജീവൻ, കൈ മിതിക്, മുജീബ് മാഹി , ജബ്ബാർ കുട്ടീസ്, ജെറി ജോയ്, ബഷീർ, നാസ്സർ മഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിൻന്റെ  അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരീഷ് പി. കെ സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. കൺവീനർ സുധി ചാത്തോത്ത്, രക്ഷാധികാരികളായ സുധീർ തിരുന്നിലത്ത്, കെ.ടി. സലീം, യു.കെ ബാലൻ എന്നിവർ ആശംസകൾ നേർന്നു.  

article-image

രകുരക

You might also like

Most Viewed