ദുബൈയിൽ അൽ മിൻഹാദ് പ്രദേശത്തെ ഹിന്ദ് സിറ്റിയെന്ന് പുനർനാമകരണം ചെയ്തു

യുഎഇയിലെ അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തു. ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മേഖലയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ മേഖലയെ ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എമിറേറ്റ്സ് റോഡ്, ദുബൈ ∠ അൽ ഐൻ റോഡ്, ജബൽ അലി ∠ ലെഹ്‌ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ മേഖലയിലൂടെയാണ് കടന്ന് പോകുന്നത്.
wswtdrty