ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ്; യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തി യുഎഇ


ബന്ധപ്പെട്ട അധികാരികളുടെ പക്കൽനിന്നുള്ള ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച യുവതിക്ക് പിഴ ചുമത്തി. ഫുജൈറ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് യുവതിക്ക് 50,000 ദിർഹം പിഴ ചുമത്തിയിരിക്കുന്നത്.   വീട്ടുജോലിക്ക് റിക്രൂട്ട് ചെയ്യാനെന്ന പേരിൽ ഒരു സ്ത്രീ തന്നെ കബളിപ്പിച്ചെന്ന പരാതി ലഭിച്ചതോടെയാണ് യുവതി പിടിയിലായത്.

തട്ടിപ്പിൽ കുരുങ്ങിയ വ്യക്തിയിൽനിന്ന് ഇവർ 8,500 ദിർഹവും കൈപറ്റിയതായി പരാതിയിൽ പറയുന്നുണ്ട്. പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്.

article-image

dudftiu

You might also like

  • Straight Forward

Most Viewed