തൃശൂർ സ്വദേശിയായ യുവാവിനെ ദുബായിൽ‍ ദുരൂഹസാഹചര്യത്തിൽ‍ കാണാതായി


മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ‍ കാണാതായതായി പരാതി. ദുബായ് നൈഫിലെ താമസയിടത്തിൽ‍ വെച്ചാണ് തൃശൂർ‍ കേച്ചേരി സ്വദേശി ഫഹദ് (ഉമർ‍−25) എന്നയാളെ കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ‍ നൈഫ് പോലീസിൽ‍ പരാതി നൽ‍കി. വെള്ള ടിഷർ‍ട്ടും കറുത്ത പാന്റുമാണ് വേഷം. ഞായറാഴ്ച മുതൽ‍ നാട്ടിലുള്ള കുടുംബത്തേയും ബന്ധപ്പെട്ടിട്ടില്ല.

ഞായറാഴ്ച വൈകീട്ട് ആറുമണി മുതലാണ് കാണാതായത്. ജെബലലിയിലാണ് ഫഹദ് താമസിക്കുന്നത്. അവധി ദിവസമായതിനാൽ‍ സുഹൃത്തുക്കളുടെ നൈഫിലെ മുറിയിലെത്തിയതായിരുന്നു. വൈകീട്ട് ഉറങ്ങാനായി മുറിയിലേക്ക് പോയതിനുശേഷമാണ് കാണാതായത്. ആ സമയം സുഹൃത്ത് ദിൽ‍ഷാദ് ടി.വി. കാണുന്നുണ്ടായിരുന്നു. ഫഹദ് ഉറങ്ങിയിരിക്കുമെന്നാണ് ദിൽ‍ഷാദ് കരുതിയത്. കുറേസമയം കഴിഞ്ഞ് മുറിയിൽ‍ നോക്കിയപ്പോൾ‍ ഫഹദിനെ കാണാനില്ലായിരുന്നെന്ന് ദിൽ‍ഷാദ് പറഞ്ഞു.

You might also like

Most Viewed