യു പിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പോലീസ് പിടിയിൽ


ഉത്തർ പ്രദേശിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ. അഞ്ച് പേരടങ്ങുന്ന ഒരു സംഘത്തെയാണ് നോയ്ഡയിൽ നിന്ന് പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ ആനന്ദ് സ്വാമി (26), ശ്രേയാഷ് ബൽസാര (27) ഹരിയാനക്കാരായ രോഹിത് ശിവജ് (20), പരസ് മഗു (30), സുമിത് ദഹിയ (25) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ നാല് വർഷമായി വാതുവെപ്പ് നടത്തുന്ന സംഘമാണ് കുടുങ്ങിയത്. വിവിധ കമ്പനികളിൽ ജോലി ചെയ്യുവരാണ് സംഘാംഗങ്ങൾ. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന സമയത്ത് ഇവർ ഒത്തുചേരും. പിന്നീടാണ് വാതുവെപ്പ്. സുമിത് ദഹിയയാണ് ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം. ഇയാൾ ബിബിഎ ബിരുദധാരിയാണ്. മറ്റ് നാലു പേർ ബിടെക് ബിരുദധാരികളാണ്.

ക്രിക്കറ്റ് ലൈവ് ആപ്പ് എന്ന ആപ്ലിക്കേഷൻ തങ്ങളുടെ ലാപ്ടോപ്പിൽ ഡൗൺലോഡ് ചെയ്ത ഇവർ എല്ലാ മത്സരങ്ങളും ലൈവായി കാണാറുണ്ടായിരുന്നു. ടെലിവിഷനിലൂടെയുള്ള ടെലികാസ്റ്റ് ഇതിൽ നിന്ന് മൂന്നോ നാലോ സെക്കൻഡ് വൈകും. ഈ സമയം ഉപയോഗിച്ചാണ് ഇവർ വാതുവെക്കുന്നത്. എല്ലാ മത്സരത്തിലും സംഘത്തിലെ ഒരാൾ സ്റ്റേഡിയത്തിലാവും. ഇയാൾ നൽകുന്ന വിവരങ്ങളും വാതുവെപ്പിൽ നിർണായകാമാവും. ഇത്തരത്തിൽ ഇവർ ഒരുപാട് പണമുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

article-image

bvcfbv cbv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed