ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്

ഇന്ത്യയിൽ നടന്ന നോക്കി ഹോക്കി ലോകകപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യൻ ഹോക്കിയുടെ പരിശീലക സ്ഥാനം രാജിവെച്ച് ഗ്രഹാം റീഡ്. 2019 ഏപ്രിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡ് എത്തുന്നത്.ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിത്തന്ന പരിശീലകനാണ് റീഡ്. ടൂർണമെൻ്റിൽ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യൻ ടീം ഒൻപതാം സ്ഥാനത്താണ് എത്തിയത്.നിരാശജനകമായ പ്രകടനത്തിന് പിന്നാലെയാണ് രാജി.
ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് ആണ് അദ്ദേഹം രാജി നൽകിയത്. ഇന്ത്യൻ ഹോക്കി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ചരിത്രപരമായ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ടീമിന് ആശംസകൾ നേരുന്നതായും ഗ്രഹാം റീഡ് പറഞ്ഞു.തനിക്ക് പടിയിറങ്ങാൻ സമയമായെന്ന് മാത്രമായി എന്നും അദ്ദേഹം പ്രതികരിച്ചു.
2021-22 ലെ അന്താരാഷ്ട്ര ഹോക്കി പ്രോ ലീഗ് സീസണിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ റീഡിനായി. ഒളിസിക്സിൽ വെങ്കലം,2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെളളി മെഡൽ എന്നിവ അദ്ദേഹത്തിൻ്റെ പരിശീലന മികവിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ നേട്ടങ്ങളാണ്.
TRGHFGHGRH