ആവേശകരമായ അഞ്ചാം ജിനം ; റെക്കോഡ് നേടി ക്രിസ്റ്റ്യാനോ


വമ്പൻ അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന് കാലിടറിയില്ല. ഗ്രൂപ്പ് ജിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ്. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് 47ആം മിനുറ്റിൽ സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി.

ഗ്രൂപ്പ് എച്ചിൽ യുറുഗ്വേയെ സമനിലയിൽ പൂട്ടി ദക്ഷിണ കൊറി. അക്ഷരാർത്ഥത്തിൽ ഒപ്പമുള്ള പോരാട്ടമാണ് ഇരു ടീമും കാഴ്ചവച്ചത്. അവസരമൊരുക്കുന്നുണ്ടെങ്കിലും ഗോൾ കണ്ടെത്താത്തതാണ് ഇരു ടീമിനും തിരിച്ചടിയായത്. പതിഞ്ഞ താളത്തിൽ യുറുഗ്വേ തുടങ്ങിയപ്പോൾ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കളി നിയന്ത്രിച്ചത് ദക്ഷിണകൊറിയ മുന്നേറിയിരുന്നു.


രണ്ടാം ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തി. ആവേശ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. അതേസമയം 5 ലോകകപ്പിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

65ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യം ഗോൾ വല കുലുക്കി. 76-ാം മിനിറ്റിൽ ഷ്യാവോ ഫെലിക്സിലൂടെയാണ് പോർച്ചുഗിസ് രണ്ടാം ഗോൾ. പകരക്കാരനായി എത്തിയ റാഫേൽ ലിയോ 79-ാം മിനിറ്റിൽ ടീമിന് ഒരു ഗോൾ കൂടി സമ്മാനിച്ചു. 71-ാം മിനിറ്റിലും 89-ാം മിനിറ്റിലും ഗോള്‍ നേടിക്കൊണ്ട് ഘാന ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ പോരാട്ട വീര്യം ലോകത്തിന് കാട്ടിക്കൊടുത്തു.

ഗ്രൂപ്പ് ജിയിലെ ആവേശ പോരാട്ടത്തിൽ സെർബിയയുടെ പ്രതിരോധപ്പൂട്ട് തകർത്ത് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാർലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും സ്വന്തമാക്കിയത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് കാനറിപ്പക്ഷികളെ പോലെ ബ്രസീൽ പറന്നുയരുന്നത്.

അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാർലിസൻ ബ്രസീലിനായി 62-ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. സെർബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീൽ താരങ്ങളുടെ ഒത്തൊരുമയോടെ തകർത്താണ് ആദ്യ ഗോൾ നേടിയത്. തൊട്ടു പിന്നാലെ 73-ാം മിനിട്ടിൽ വിനീസ്യൂസിന്റെ പാസിൽ ബോക്സിന് അകത്തുനിന്ന് റിചാർലിസന്റെ ബൈസിക്കിൾ കിക്ക് ബ്രസീലിനായി രണ്ടാം ഗോൾ സമ്മാനിച്ചു.

article-image

aa

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed