കൂട്ടപിരിച്ചുവിടവിന് ആശ്വാസം : ടെക്കികളെ സ്വാഗതം ചെയ്ത് ടാറ്റ ഗ്രൂപ്പ്


വിവിധ ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട സാഹചര്യത്തിൽ ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ആമസോൺ, ട്വിറ്റർ, മെറ്റ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടാറ്റാ ഗ്രൂപ്പ് സബ്സിഡിയറിയായ ജാഗ്വർ ലാൻഡ് റോവർ ജോലി വാഗ്ദാനവുമായി എത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ വിവിധ മേഖലകളിലായി 800 നിയമനങ്ങളാണ് നടത്തുക.

ജാഗ്വറിന്റെ സെൽഫ് ഡ്രൈവിംഗ്, ഇലക്ട്രിഫിക്കേഷൻ, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് ജീവനക്കാരെ നിയമിക്കുക. വിവിധ കമ്പനികളിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രാവീണ്യം നേട്ടമാകുമെന്നാണ് ജാഗ്വറിന്റെ വിലയിരുത്തൽ. അതേസമയം, 2025 ഓടെ ഇലക്ട്രിക് ബിസിനസ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന ജാഗ്വറിന് ഡാറ്റ, ഡിജിറ്റൽ വൈദഗ്ധ്യം എന്നീ മേഖലകളിൽ കൂടുതൽ വിപുലീകരണം ആവശ്യമാണ്. ഈ മേഖലകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്.

article-image

aaa

You might also like

Most Viewed