ഖത്തർ ലോകകപ്പ് : സ്പെയിൻ, ജർമനി, ബെൽജിയം, ക്രൊയേഷ്യ ഇന്നിറങ്ങും

ഖത്തര്‍ ലോകകപ്പിന്റെ നാലാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ, മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിനിറങ്ങുന്ന മോഡ്രിച്ചും സംഘവും പൂർണ്ണ ആത്മവിശ്വാസത്തിലാണ്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ഇ യിലെ ജർമനി, ജപ്പാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് എഫിലെ സ്പെയിൻ, കോസ്റ്റ റിക്കയെെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
നാലാം മത്സരത്തിൽ ഗ്രൂപ്പ് ഇ യിലെ ബെൽജിയം, കാനഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.
ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള ഈ ടീമുകൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ആവേശകരമായ മത്സരങ്ങൾ കോണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
aa