മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ എഐഎഫ്എഫ് പ്രസിഡന്റ്


അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്‌ബോൾ താരങ്ങളായ കല്യാൺ ചൗബേയും ബൈച്ചൂങ് ബൂട്ടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷൻ തലവനാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാനിന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ.

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 33 വോട്ടുകളാണ് ചൗബേ നേടിയത്. ജനറൽ സെക്രട്ടറി, ട്രഷർ സ്ഥാനങ്ങളിലേക്കടക്കം ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനലാണ് വിജയിച്ചത്. ഫെഡറേഷന് മുകളിലുള്ള ഫിഫ ബാൻ നേരത്തെ മാറിയിരുന്നു.

കേരള ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻതാരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ.എം വിജയനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

article-image

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed