വാളയാർ‍ കേസിലെ പ്രതികൾ‍ക്ക് ജാമ്യം


വാളയാർ‍ കേസിലെ പ്രതികൾ‍ക്ക് ജാമ്യം അനുവദിച്ച് പാലക്കാട് പോക്‌സോ കോടതി. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു എന്നിവർ‍ക്കാണ് ജാമ്യം. രണ്ടാം പ്രതി എം. മധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽ‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. കേസിൽ‍ എല്ലാ പ്രതികളെയും പാലക്കാട് പോക്സോ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. എന്നാൽ‍ 2021ൽ‍ ഹൈക്കോടതി ഈ വിധി റദ്ദാക്കിയതിനെ തുടർ‍ന്നാണ് പ്രതികൾ‍ വീണ്ടും ജയിലിലായത്.

2017 ജനുവരിയിലാണ് വാളയാറിൽ‍ 13 വയസുള്ള പെൺ‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തിയത്. മാർ‍ച്ച് നാലിന് പെൺകുട്ടിയുടെ ഒന്‍പത് വയസുള്ള സഹോദരിയേയും സമാന സാഹചര്യത്തിൽ‍ മരിച്ച നിലയിൽ‍ കണ്ടെത്തുകയായിരുന്നു.

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed