എഎൻ ഷംസീർ‍ സ്പീക്കർ; എംബി രാജേഷ് എംവി ഗോവിന്ദന്റെ സ്ഥാനത്തേക്ക്


സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം എംബി രാജേഷിനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരാൻ സിപിഐഎം തീരുമാനം. എംബി രാജേഷിന് പകരം എഎൻ ഷംസീർ‍ സ്പീക്കറാകും. ഇന്ന് ചേർ‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.എംവി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജി വെക്കും. 

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണൻ പാർ‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം ജനറൽ‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവർ‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

article-image

ുപംുപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed