ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങൾ വിവാഹിതരായി


അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിൻ ബ്രണ്ടും നതാലി സിവറും വിവാഹിതരായി. മെയ് 29 ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. കമൻ്റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചു.

ഇംഗ്ലണ്ടിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളാണ് കാതറിൻ ബ്രണ്ടും നതാലി സിവറും. 36കാരിയായ ബ്രണ്ട് പേസ് ബൗളറാണ്. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി−20കളും താരം കളിച്ചു. യഥാക്രമം 51, 167, 98 വിക്കറ്റുകളും താരം നേടി. 29കാരിയായ സിവർ ഓൾറൗണ്ടറാണ്. ദേശീയ ജഴ്സിയിൽ 7 ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി−20കളും കളിച്ച സിവർ യഥാക്രമം 343, 2711, 1720 റൺസ് ആണ് നേടിയിരിക്കുന്നത്. യഥാക്രമം 9, 59, 72 വിക്കറ്റുകളും താരത്തിനുണ്ട്.

You might also like

  • Straight Forward

Most Viewed