അഫ്ഗാനിസ്ഥാനിൽ‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങൾ‍ സജീവമെന്ന് ഐക്യരാഷ്ട്രസഭ


അഫ്ഗാനിസ്ഥാനിൽ‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങൾ‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്‍റേയും ജയ്‌ഷെയുടേയും പരിശീലന ക്യാമ്പുകൾ‍ പ്രവർ‍ത്തിക്കുന്നുവെന്നും താലിബാൻ ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കൾ‍ ബന്ധം പുലർ‍ത്തുന്നുവെന്നും യു.എൻ നിരീക്ഷണ സംഘം മുന്നറിയിപ്പുനൽകി.

അതേസമയം, കാബൂളിൽ തെഹരീക് ഇ താലിബാൻ പാകിസ്ഥാൻ‍ (ടി.ടി.പി) പാകിസ്ഥാന് നിരന്തര സുരക്ഷാ ഭീഷണിയുയർ‍ത്തുന്നുണ്ടെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിൽ‍. ടി.ടി.പിയുമായി നിരന്തരം നടത്തിവരുന്ന സമാധാന ചർ‍ച്ചകൾ‍ ഫലം കാണുന്നില്ലെന്നും ‘1988 താലിബാൻ സാങ്ഷൻ കമ്മിറ്റി മോണിറ്ററിങ്ങ് ടീം’ പുറത്തുവിട്ട വാർ‍ഷിക റിപ്പോർ‍ട്ടിൽ‍ പറയുന്നു.

You might also like

Most Viewed