ജോക്കോവിച്ചിന്റെ വിലക്ക് നീക്കി; ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാം


സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ ഉടൻ മോചിപ്പിക്കാൻ ഓസ്ട്രേലിയൻ കോടതിയുടെ ഉത്തരവ്. ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നതിനുള്ള വിലക്കും ഇതോടെ നീങ്ങി. കോവിഡ് വാക്സിൻ എടുക്കാത്തതിന്‍റെ പേരിലാണ് മെൽബണിൽ എത്തിയ ജോക്കോയെ ഓസ്ട്രേലിയൻ അധികൃതർ തടഞ്ഞുവച്ചത്. തുടർന്ന് താരം കോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബർ 16ന് കോവിഡ് ബാധിതനായതിന്‍റെ സർട്ടിഫിക്കറ്റും ജോക്കോ കോടതിയിൽ ഹാജരാക്കി. എന്നാൽ കോവിഡ് പിടിപെട്ടതിന്‍റെ പിറ്റേദിവസം താരം പൊതുചടങ്ങിൽ പങ്കെടുത്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവം നയതന്ത്രതലത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ജോക്കോയെ തടഞ്ഞ നടപടിയിൽ സെർബിയ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 

നിരവധി ആരാധകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ കാലുകുത്താനാകില്ലെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. എത്ര ഉന്നതനായാലും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്‍റെ വാദങ്ങളെല്ലാം കോടതി പൂർണമായും തള്ളിക്കളഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed