ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ; പ്രതിഷേധം ശക്തം


ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തുന്ന എല്ലാ പ്രവാസികളും ഏഴു ദിവസം ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി ഗൾഫിലെ പ്രവാസി മലയാളികൾ.

കേരളത്തിലേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ചെറിയ അവധികൾക്കായി നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാണ്.

ബൂസ്റ്റർ ഡോസ് ഉൾപ്പെടെ മൂന്നും നാലും ഡോസ് വാക്സീൻ സ്വീകരിച്ചവരാണ് ഗൾഫിലെ പ്രവാസികൾ. ഒപ്പം യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലേക്ക് വരുന്നത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed