രഞ്ജി ട്രോഫി; കേരളാ ടീമിന്റെ സാദ്ധ്യതാ പട്ടികയിൽ ഇടംനേടി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്


തിരുവനന്തപുരം

അടുത്ത മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിന്റെ സാദ്ധ്യതാ പട്ടികയിൽ ഇടംനേടി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തെ തുടർന്ന് ബി സി സി ഐയുടെ വിലക്ക് നേരിട്ടിരുന്ന ശ്രീശാന്ത് ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി ടീമിന്റെ സാദ്ധ്യതാ പട്ടികയിലെങ്കിലും ഇടംനേടുന്നത്. ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നിരുന്ന കാലത്തും ഫിറ്റ്നസിൽ ശ്രദ്ധിച്ചിരുന്ന ശ്രീശാന്തിന് ഒരു ക്യാന്പിൽ വച്ച് ശാരീരികക്ഷമത തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമായിരിക്കും അന്തിമ ടീമിൽ സ്ഥാനം ലഭിക്കുകയെന്നാണ് അറിയാൻ സാധിക്കുന്നത്.

സച്ചിൻ ബേബി നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ എൽലാവരുമുണ്ട്. അതേസമയം പരിക്കേറ്റ റോബിൻ ഉത്തപ്പയെ സാദ്ധ്യതാ പട്ടികയിലും ഉൾപ്പെടുത്തിയിട്ടില്ല. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്ടൻ. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടർ വിനൂപ് മോഹനും സാദ്ധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഡിസംബർ 30 മുതൽ വയനാട് കൃഷ്ണഗിരി േസ്റ്റഡിയത്തിൽ നടക്കുന്ന ക്യാന്പിന് ശേഷം അന്തിമ ടീമിനെ തിരഞ്ഞെടുക്കും.

ജനുവരി 13ന് വിദർഭയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ഹരിയാന എന്നിവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകൾ. കേരളത്തിന്റെ എല്ലാ മത്സരങ്ങൾക്കും ബംഗളൂരു വേദിയാകും.

സാദ്ധ്യതാ ടീം: സച്ചിൻ ബേബി (ക്യാപ്ടൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമേൽ

വത്സൽ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്‌സേന, സിജോ മോൻ, അക്ഷയ് കെ സി, മിഥുൻ എസ്, ബേസിൽ എൻ പി, നിധീഷ് എം ഡി, മനു കൃഷ്ണൻ, ബേസിൽ തന്പി, ഫാനൂസ് എഫ്, ശ്രീശാന്ത് എസ്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ആനന്ദ്, വിനൂപ് മനോഹരൻ, അരുൺ എം, വൈശാഖ് ചന്ദ്രൻ.

You might also like

Most Viewed