വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കൻ ഏകദിന പരന്പരയിൽ മത്സരിക്കും; റിപ്പോർട്ടുകളെ തള്ളി ബിസിസിഐ


മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളെ തള്ളി ബിസിസിഐ. പരന്പരയിൽ നിന്നും പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് യാതൊരു അപേക്ഷയും കോഹ്‌ലിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി. 

നേരത്തെ, പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടർ‍ന്ന് രോഹിത് ശർമ ടെസ്റ്റ് പരന്പരയിൽ നിന്നും പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‌ലി ഏക ദിന പരന്പരയിൽ കളിക്കില്ലെന്ന റിപ്പോർ‍ട്ടുകൾ‍ പുറത്തുവന്നത്. ഏകദിന പരന്പരയ്ക്കു മുന്പ് നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കുശേഷം കോഹ്‌ലി നാട്ടിലേക്കു മടങ്ങിയേക്കും എന്നായിരുന്നു റിപ്പോർട്ട്. 

ജനുവരി 11നാണ് കോഹ്‌ലി− ബോളിവുഡ് നടി അനുഷ്ക ശർമ ദന്പതികളുടെ മകളായ വമികയുടെ ഒന്നാം ജന്മദിനം. മകളുടെ ഒന്നാം ജന്മദിനാഘോഷത്തി നായാണ് കോഹ്‌ലി നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാൽ‍ ഇത് തള്ളി ബിസിസിഐ രംഗത്തെത്തിയതോടെ പുതിയ വിവാദങ്ങൾക്കും അവസാനമായിരിക്കുകയാണ്.  ∀ഏകദിന പരന്പരയിൽ‍ നിന്നും ഇടവേള വേണമെന്നാവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കോ സെക്രട്ടറി ജയ് ഷായ്‌ക്കോ കോഹ്‌ലി ഔദ്യോഗികമായി അപേക്ഷ നൽ‍കിയിട്ടില്ല. എന്തെങ്കിലും തടസം സംഭവിക്കുകയാണെങ്കിലോ പരിക്കേൽക്കുകയോ ചെയ്താൽ അത് വ്യത്യസ്തമായ കാര്യമാണ്, നിലവിൽ ഇത്തരം അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ല∍ − ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു.

നിലവിലെ സ്ഥിതിയിൽ ജനുവരി 19, 21, 23 തീയതികളിൽ‍ നടക്കാനിരിക്കുന്ന ഏകദിന പരന്പരകളിൽ‍ ഇന്ത്യക്കു വേണ്ടി വിരാട് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 26നാണ് ഇന്ത്യ ξ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്. ജനുവരി മൂന്ന് മുതൽ ഏഴു വരെ രണ്ടാം ടെസ്റ്റും 11 മുതൽ 15വരെ മൂന്നാം ടെസ്റ്റും നടക്കും.

You might also like

Most Viewed