ആദ്യ ട്വന്റി20 ലോകകപ്പ്‌ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ


ദുബായ്‌: ന്യൂസിലൻഡിനെ എട്ട്‌ വിക്കറ്റിനു തോൽ‍പ്പിച്ച്‌ ഓസ്‌ട്രേലിയ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നേടി. ആദ്യമായാണ്‌ ഓസ്‌ട്രേലിയ ട്വന്റി20 ലോകകപ്പിൽ‍ മുത്തമിടുന്നത്‌. ദുബായ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ‍ ആദ്യം ബാറ്റ്‌ ചെയ്‌ത നാല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ‍ 172 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ കളി തീരാന്‍ ഒരോവർ‍ ശേഷിക്കേ വിജയ റണ്ണെടുത്തു.

മിച്ചൽ‍ മാർ‍ഷ്‌ (50 പന്തിൽ‍ നാൽ‌ സിക്‌സറും ആറ്‌ ഫോറുമടക്കം 77), ഗ്ലെൻ‍ മാക്‌സ്വെൽ‍ (18 പന്തിൽ‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 28) എന്നിവർ‍ ചേർ‍ന്നാണു വിജയ റണ്ണെടുത്തത്‌. നായകൻ കെയ്ൻ വല്യംസണിന്റെ പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. മറുപടി ബാറ്റ്‌ ചെയ്‌ത ഓസീസിന്‌ മൂന്നാം ഓവറിൽ‍ നായകൻ ആരോൺ ഫിഞ്ചിനെ (അഞ്ച്‌) നഷ്‌ടപ്പെട്ടു. സഹ ഓപ്പണർ‍ ഡേവിഡ്‌ വാർ‍ണറും (38 പന്തിൽ‍ മൂന്ന്‌ സിക്‌സറും നാൽ‌ ഫോറുമടക്കം 53) മിച്ചൽ‍ മാർ‍ഷും ചേർ‍ന്ന്‌ അടിച്ചു തകർ‍ത്തതോടെ ന്യൂസിലന്‍ഡിന്റെ കിരീട മോഹങ്ങൾ‍ പതുക്കെ അകന്നു. 

സ്‌കോർ‍ മൂന്നക്കം കടന്നു വൈകാതെ വാർ‍ണർ‍ മടങ്ങി. പക്ഷേ അതുകൊണ്ട്‌ ഓസീസിന്റെ കിരീടത്തിലേക്കുള്ള പ്രയാണം തടസപ്പെട്ടില്ല.

You might also like

  • Straight Forward

Most Viewed