ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് രണ്ടാം ട്വന്‍റി-20 മത്സരം മാറ്റിവച്ചു


കൊളംബോ: ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ സംഘത്തിലെ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്‍റി-20 മത്സരം മാറ്റിവച്ചു. പാണ്ഡ്യയുമായി സമ്പർക്കമുള്ള എട്ട് പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

പൃഥ്വി ഷാ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങളാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്ക് അടുത്ത ദിവസം വീണ്ടും പരിശോധന നടത്തും.

You might also like

Most Viewed