വാക്സിൻ ലഭിക്കാത്തവർക്ക് സഹായവുമായി ബഹ്റൈൻ ഇന്ത്യൻ എംബസി
മനാമ : വിവിധ കാരണങ്ങളാൽ ഇതുവരെ ആദ്യഡോസ് വാക്സിൻ എടുക്കാത്ത ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ സഹായത്താൽ ജൂലൈ 30 വെള്ളിയാഴ്ച വാക്സിൻ എടുക്കാൻ അവസരം ലഭിക്കും. വാക്സിൻ ആവശ്യമുള്ളവർ ജൂലൈ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ഇന്ത്യൻ എംബസ്സിയുടെ ലിങ്കിലാണ് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. റെജിസ്ട്രേഷന് സഹായം ആവശ്യമുള്ളവർക്ക് 17251878 അല്ലെങ്കിൽ 36129714 എന്നീ നമ്പറുകളിൽ ബഹ്‌റൈൻ കേരളീയ സമാജവുമായി ബന്ധപ്പെടാവുന്നതാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രക്കുറിപ്പിൽ അറിയിച്ചു


