സൗദിയിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥിനികൾ മരിച്ചു

സൗദിയിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥിനികൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്‌റഫിയ ഡിസ്ട്രിക്ടിൽ സ്‌കൂൾ ബസും യുവാവ് ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത്. സഹോദരനൊപ്പം കാറിൽ സഞ്ചരിച്ച വിദ്യാർഥിനികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നു.
കാർ ഡ്രൈവർക്കും ബസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
drydy