ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത രാജ്യങ്ങൾക്ക് 80 കോടി ഡോളർ വായ്പ അനുവദിക്കുമെന്ന് സൗദി

ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത രാജ്യങ്ങൾക്ക് 80 കോടി ഡോളർ വായ്പ അനുവദിക്കുമെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽ ഇബ്രാഹിം പ്രഖ്യാപിച്ചു.
സൗദി ഫണ്ട് ഫോർ ഡവലപ്‌മെന്റ് (എസ്‌എഫ്‌ഡി) വഴിയാണ് തുക അനുവദിക്കുക. ദോഹയിൽ നടക്കുന്ന അഞ്ചാമത് യുഎൻ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ 90 രാജ്യങ്ങൾക്ക് മൊത്തം 620 കോടി ഡോളറിന്റെ സഹായം നൽകിയിരുന്നു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി 2,314 പദ്ധതികൾക്ക് സൗദി അറേബ്യ ധനസഹായം നൽകിയിട്ടുണ്ട്.
t6y