വിദേശികളുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി


കോവിഡ് കാരണം നാട്ടിൽകുടുങ്ങിയ പ്രവാസികൾക്ക് സൗദി ഭരണാധികാരിയുടെ കാരുണ്യ ഹസ്തം. വിദേശികളുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കി നൽകുമെന്നാണ് സൗദി അറേബ്യ അറിയിച്ചിട്ടുള്ളത്. മാർച്ച് അവസാനം വരെയാണ് ഇഖാമയും, റീ−എൻട്രി വിസയും പുതുക്കി നൽകുക. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സൗദി ഡയറക്ടർ ജനറലാണ് സൗജന്യമായി വിസയും റീ എൻട്രിയും പുതുക്കി എൽകുന്ന നപടി സ്വീകരിക്കുക.

ഇരുഹറം സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശങ്ങൾ നടപ്പിലാക്കുവാൻ ധനമന്ത്രി മുൻകൈയെടുക്കും. ആഗോള തലത്തിൽ വ്യാപിച്ച കോവിഡ് 19 പാൻഡെമിക്കിനെതിരെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പുനൽകുന്നതിനും സാന്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമാണ് മുൻകരുതൽ പ്രതിരോധ നടപടികളുടെ ഭാഗമായി, കൊറോണ വ്യാപനം കൂക്ഷമായിട്ടുള്ള ചില വിദേശ നാടുകളിൽനിന്നുള്ളവർക്ക് സൗദിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇന്ത്യക്കാരായ പ്രവാസികൾ ചിലർ നാട്ടിൽ കുടുങ്ങുകയും ഇക്കാമയുടെയും റീഎൻട്രിയുടെയും കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. കാലാവധി അവസാനിച്ചവർക്ക് വിവിധ ഘട്ടങ്ങളിലായി സൽമാൻ രാജാവിന്റെ നിർദ്ദേശാനുസരണം വിസ നീട്ടി നൽകിയിരുന്നു.

ഏറ്റവും അവസാനമായി നീട്ടിനൽകിയ കാലാവധി ഈമാസം(ജനുവരി) 31ന് അവസാനിക്കാനിരിക്കെയാണ് നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് അനുഗ്രമാക്കുന്ന തീരുമാനം സൽമാൻ രാജാവിൽനിന്നും ഉണ്ടായിരിക്കുന്നത്. 

പാസ്പോർട്ട് വകുപ്പുകളുടെ ആസ്ഥാനമോ വിദേശത്തുള്ള സൗദി എംബസികളോ സന്ദർശിക്കാതെ തന്നെ ദേശീയ വിവര കേന്ദ്രവുമായി സഹകരിച്ച് സ്വയമേവ ഇക്കാമയും റീഎൻട്രിയും പുതുക്കിനൽകും. അതോടൊപ്പം സൗദിയിലേക്കുള്ള സന്ദർശക വിസ കരസ്ഥമാക്കുകയും എന്നാൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടത്തിന്റെ ഫലമായി വിമാന സർവ്വീസുകൾ നിർത്തിവെച്ചതോടെ സൗദിയിലെത്താൻ കഴിയാതെ സന്ദർശക വിസയുടെ കാലാവധി അവസാനിച്ചവരുടെ വിസയും പുതുക്കി നൽകും.           

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed