ഒമാനിൽ‍ വാഹനാപകടം;കണ്ണൂർ‍ സ്വദേശി മരിച്ചു


ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത്−ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ‍ കണ്ണൂർ‍ സ്വദേശി മരിച്ചു. അപകടത്തിൽ‍ കണ്ണൂർ‍ ടൗണിൽ‍ താമസിക്കുന്ന ഷംസീർ‍ പാറക്കൽ‍ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേർ‍ക്ക് പരുക്കേറ്റു. ഇവരെ റോയൽ‍ ഒമാന്‍ പൊലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്റ്ററിൽ‍ നിസ്വ, ഹൈമ റഫറൽ‍ ആശുപത്രികളിലേക്ക് മാറ്റി.

വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ‍ സ്വദേശി റയീസ്, ബിന്ദു മക്കീജ (രാജസ്ഥാൻ‍) എന്നിവരെ നിസ്വ ആശുപത്രിയിലും കണ്ണൂർ‍ സ്വദേശി സമീർ‍, കോഴിക്കോട് സ്വദേശി നജീബ്, സ്വാലിഹ നജീബ് എന്നിവരെ ഹൈമ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ‍പ്പെട്ടത് സലാല സന്ദർ‍ശനം കഴിഞ്ഞ മടങ്ങിയ സംഘമാണ്. ഹൈമക്ക് സമീപം വാഹനത്തിന്റെ ടയർ‍ പൊട്ടിയായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവർ‍ത്തനങ്ങൾ‍ക്ക് സംഭവ സ്ഥലത്തെത്തിയ റോയൽ‍ ഒമാൻ പൊലീസ് നേതൃത്വം നൽ‍കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed