ഒമാനിലെ സൂപ്പർ മാർക്കറ്റുകളിലെ സ്വദേശിവത്കരണം ജൂലൈ മുതൽ
                                                            ഒമാൻ: ഷോപ്പിങ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നത് ജൂലൈ മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. ജൂലൈ 20 മുതലാണ് ഉത്തരവ് നിലവിൽ വരുന്നത്.
സെയിൽസ്, കറൻസി എക്സ്ചേഞ്ച്, ബില്ലിങ്, അഡ്മിനിസ്ട്രേഷൻ, സ്റ്റോർ കീപ്പർ എന്നീ ജോലികളിൽ ആണ് സ്വദേശികൾക്ക് മാത്രമാക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കിമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശികൾക്ക് തൊഴിൽ നൽകാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. വലിയ കച്ചവട കേന്ദ്രങ്ങളിൽ സ്വദേശിവത്കരണം വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കും എന്നാണ് തൊഴിൽ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ
												
										