വിശ്വ സുന്ദരി കിരീടം അമേരിക്കയുടെ ആർബണി ഗബ്രിയേലിന്


വിശ്വ സുന്ദരിയായി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ണേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന 71ആം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനിക്കൻ റിപബ്ലിക്കും സ്വന്തമാക്കി. വെനസ്വേലയുടെ അമാൻഡ ഡുഡമലാണ് ഫസ്റ്റ് റണ്ണർ അപ്പ് ആയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ആൻഡ്രീന മാർട്ടിനെസ് രണ്ടാം റണ്ണറപ്പുമായി.

ഇന്ത്യയുടെ ദിവിത റായ് ആദ്യ അഞ്ചിൽ പോലും ഇടംനേടിയില്ല. പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. ആദ്യ പതിനാറിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ട്.

article-image

bkbjk

You might also like

  • Lulu Exhange
  • NEC REMIT

Most Viewed