വെയ്റ്റ് ലിഫ്റ്റിംഗില്‍ അത്ഭുതമായി ഏഴ് വയസുകാരി


വെയ്റ്റ് ലിഫ്റ്റിംഗ് രംഗത്ത് ചുവടുറപ്പിച്ച് ഏഴ് വയസുകാരി റോറി വാന്‍ ഉള്‍ഫ്റ്റ്. 80 കിലോ ഭാരം ആണ് ഈ സുന്ദരിക്കുട്ടി ഈ ചെറുപ്രായത്തില്‍ എടുത്തുയര്‍ത്തിയത്. കാണുന്നവരുടെ കണ്ണില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് റോറി.

അഞ്ചാം വയസ് മുതല്‍ ജിംനാസ്റ്റിക്‌സ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് ഈ കുട്ടി താരം. ഭാരദ്വോഹനത്തിനും അതിനൊപ്പം തന്നെ റോറി പ്രധാന്യം കൊടുക്കുന്നുണ്ട്. അമേരിക്കയിലെ വെയ്റ്റ് ലിഫ്റ്റിംഗില്‍ അണ്ടര്‍ 11, അണ്ടര്‍ 13 യൂത്ത് ചാമ്പ്യന്‍ പട്ടങ്ങള്‍ റോറിക്ക് ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി.

ഇക്കാര്യത്തില്‍ റെക്കോര്‍ഡ് തന്നെ റോറിക്ക് സ്വന്തമായുണ്ട്. യൂത്ത് നാഷണല്‍ ചാമ്പ്യനാകുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ഈ കുഞ്ഞു പെണ്‍കുട്ടി. എന്നാലും തനിക്ക് ജിംനാസ്റ്റിക്‌സിനോടുള്ള ഇഷ്ടകൂടുതല്‍ റോറി മറച്ചുവയ്ക്കുന്നില്ല. ജിംനാസ്റ്റിക്‌സില്‍ തലയ്ക്ക് മുകളില്‍ ഭാരം ഉയര്‍ത്തേണ്ടല്ലോ എന്നാണ് കുസൃതി നിറഞ്ഞ മറുപടി.

ഇനിയും കൂടുതല്‍ ശക്തി നേടണമെന്നാണ് റോറിയുടെ ആഗ്രഹം. പിന്തുണയായി മാതാപിതാക്കളും കൂടെയുണ്ട്. ലോക റെക്കോര്‍ഡുകള്‍ പരിശോധിച്ചാലും റോറി തന്നെയായിരിക്കും ശക്തയായ പെണ്‍കുട്ടിയെന്ന് അച്ഛനമ്മമാര്‍ വാദിക്കുന്നു. അനായാസേനയാണ് താന്‍ ജിംനാസ്റ്റിക്‌സും ഭാരദ്വോഹനവും കൈകാര്യം ചെയ്യുന്നതെന്ന് കൊച്ചു റോറി പറയുന്നു. റോറി വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന വിഡിയോകളും വൈറലാണ്. കൈകളില്‍ നിറയെ ടാറ്റൂവും റോറി അടിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed