മനീഷ് സിസോദിയ തീഹാർ ജയിലിലേക്ക്

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിസോദിയയെ തീഹാര്‍ ജയിലിലേക്ക് മാറ്റും. കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
പേന, ഡയറി, ഭഗവത്ഗീത തുടങ്ങിയവ ജയിലില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന സിസോദിയയുടെ ആവശ്യം കോടതി അംഗീകരിച്ചു. മാധ്യമങ്ങളും എഎപിയും ചേര്‍ന്ന് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കസ്റ്റഡി വിവരങ്ങള്‍ ചോരുന്നത് നിങ്ങളുടെ ഭാഗത്ത് നിന്നല്ലേയെന്ന് കോടതി സിബിഐയോട് ചോദിച്ചു. അതേസമയം സിസോദിയയുടെ ജാമ്യാപേക്ഷയില്‍ മാര്‍ച്ച് 10ന് കോടതി വാദം കേള്‍ക്കും.
wtee