മംഗളൂരു സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന; ലക്ഷ്യമിട്ടത് പ്രമുഖ ക്ഷേത്രം


മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ” എന്നും എഴുതിയിട്ടുണ്ട്. കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി.

നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത തുടങ്ങിയ സംഭവങ്ങൾക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.

ലക്ഷ്യം മംഗളൂരുവിലെ പ്രമുഖ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയിൽ പറയുന്നത്. “കാവി ഭീകരതയുടെ കോട്ടയായ” കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

article-image

46r57

You might also like

  • Lulu Exhange
  • Straight Forward

Most Viewed