ലഹരിക്കടിമയായ മകൻ കുടുംബത്തിലെ നാലു പേരെ കുത്തിക്കൊന്നു


ഡൽ‍ഹിയിൽ‍ ഒരു വീട്ടിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയിൽ‍ കണ്ടെത്തി. ഡൽ‍ഹി പാലത്താണ് സംഭവം. സംഭവത്തിൽ‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയെയുമാണ് ഇയാൾ‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഡൽ‍ഹി പൊലീസ് അറിയിച്ചു. പൊലീസ് പിടിയിലായ കേശവ് ലഹരി വസ്തുക്കൾ‍ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. 

അടുത്തിടെയാണ് ഡീ അഡിക്ഷൻ സെന്ററിൽ‍ നിന്ന് ഇയാൾ‍ പുറത്തുവന്നത്. സംഭവത്തിൽ‍ കൂടുതൽ‍ അന്വേഷണവും തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ട് പേരെ വീടിനുള്ളിലെ ശുചിമുറിയിലും മറ്റുള്ളവരെ മുറികളിലുമാണ് കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തിയത്. 

article-image

dfgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed