“തദ്ദേശ തെരഞ്ഞെ‌ടുപ്പിൽ വിജയം നേ‌ടിയാൽ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്സെ നഗർ എന്ന പേര് നൽകും”


തദ്ദേശ തെരഞ്ഞെ‌ടുപ്പിൽ വിജയം നേ‌ടിയാൽ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്സെ നഗർ എന്ന പേര് നൽകുമെന്ന് പ്രഖ്യാപിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭ(എബിഎച്ച്എംഎസ്). ഡിസംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം ഉൾപ്പെടുത്തിയത്.

പ്രദേശത്തെ ഇസ്ലാമിക സ്ഥലപ്പേരുകൾ മാറ്റുമെന്നും രാജ്യം ഹിന്ദു രാഷ്ട്രമാക്കാൻ പരിശ്രമിക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്. ബിജെപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഹിന്ദുത്വ നയങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ന്യൂനപ‍ക്ഷ പ്രീണനത്തിന് വഴിയൊരുക്കുകയാണെന്നും എബിഎച്ച്എംഎസ് ആരോപിച്ചു. മീററ്റ് നഗരസഭയിലെ എല്ലാ വാർഡുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എബിഎച്ച്എംഎസ്, ദേശസ്നേഹമുള്ള സ്ഥാനാർത്ഥികളെ അണിനിരത്തുമെന്നും ഗോമാതാവിനെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

article-image

gdfgf

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed