76ആം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ ഇന്ത്യ


സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. 76ആം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി ഇപ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഒൻപതാമത് സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ‍

ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ഗാർഡ് ഓഫ് ഓണർ ഏകോപനം വ്യോമസേന നിർവഹിച്ചു. മി∠17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തദ്ദേശീയമായി നിർമിച്ച പീരങ്കിയിലാണ് 21 ആചാരവെടി മുഴക്കിയത്.

You might also like

Most Viewed