ഉത്തരേന്ത്യയിലും കനത്തമഴ; ഡൽ‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ


ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിൽ‍ ഡൽ‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂർ‍ പഴം പച്ചക്കറി മാർ‍ക്കറ്റിൽ‍ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപെട്ടു. പുൽപ്രഹ്ലാദ്പൂർ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.

ഇടിയോടു കൂടിയ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽ‍ഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡൽ‍, ഔറംഗബാദ്, പൽ‍വാൽ‍, ഫരീദാബാദ്, ബല്ലഭ്ഗാർ‍ഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതർ‍ ജാഗ്രതാ മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്.

ഉത്തരേന്ത്യയിലും മഴ ശക്തമായി തുടരുകയാണ്. ഉത്തർ‍പ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്‌രസ്, ആഗ്ര എന്നിവിടങ്ങളിലെല്ലാം ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഛത്തീസ്ഗഡിലെ ചമോലി ജില്ലയിൽ‍ റെഡ് അലർ‍ട്ട് പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ബദരീനാഥ് യാത്ര നിർ‍ത്തിവെച്ചു.

You might also like

  • Straight Forward

Most Viewed