ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി


ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ 18 മുതൽ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റതാണ് തീരുമാനം. 2020 മെയ് മുതലുള്ള നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. നിലവിൽ വിമാനത്തിൽ പ്രവേശിപ്പിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ 85% യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതി. കൊവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.

കൊവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതൽ രണ്ട് മാസത്തേക്ക് കേന്ദ്രം ആഭ്യന്തരമ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു.

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. 67 ശതമാനത്തിൽ നിന്ന് 69 ശതമാനമായാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. തുടർന്ന് വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ പരിധി ഉയർത്തണമെന്ന വിമാന കന്പനികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

അതേസമയം, എയർലൈനുകൾ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് വേണം സർവീസുകൾ നടത്താനെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed