സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെ ചാലക്കുടി എം.എൽ‍.എ സനീഷ് കുമാർ‍ കുഴഞ്ഞുവീണു


സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെ ചാലക്കുടി എം.എൽ‍.എ സനീഷ് കുമാർ‍ കുഴഞ്ഞുവീണു. എം.എൽ‍.എയെ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. നിയമസഭയിൽ അസാധാരണ പ്രതിഷേധമാണ് നടക്കുന്നത്. വാച്ച് ആന്‍റ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂർ‍ രാധാകൃഷ്ണന്‍ പറഞ്ഞു.  

സ്പീക്കർ നീതിപാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കർ‍ക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽ‍കിയത്. ഉമാ തോമസാണ് നോട്ടീസ് നൽ‍കിയത്. നോട്ടീസിന് അനുമതി നൽ‍കിയില്ല. ഭരണസിരാകേന്ദ്രത്തിന്‍റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.

article-image

reydr7

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed