കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി കോടതി തള്ളി


നടിയെ ആക്രമിച്ച കേസിൽ‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമർ‍പ്പിച്ച ഹർ‍ജി ഹൈക്കോടതി സിംഗിൾ‍ ബെഞ്ച് തള്ളി. പ്രതിയും ജഡ്ജിയും തമ്മിൽ‍ ബന്ധമുണ്ടെന്ന ആരോപണം കോടതി തള്ളി. ജഡ്ജിക്കെതിരായ ആരോപങ്ങൾ‍ അടിസ്ഥാനരഹിതമാണെന്നു കോടതി വ്യക്തമാക്കി. എറണാകുളം പ്രിൻ‍സിപ്പൽ‍ സെഷൻസ് കോടതിയിൽ‍ തന്നെ കേസിന്‍റെ വാദം തുടരുമെന്നും കോടതി ഉത്തരവിട്ടു.

പ്രിൻസിപ്പൽ‍ സെഷൻസ് കോടതി ജഡ്ജി ഹണി. എം വർ‍ഗീസ് വിചാരണ നടത്തിയാൽ‍ തനിക്കു നീതി ലഭിക്കില്ലെന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റണമെന്നുമുള്ള അതിജീവിതയുടെ ഹർ‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് ഹർ‍ജി പരിഗണിച്ചത്. ജഡ്ജി ഹണി.എം വർ‍ഗീസിന്‍റെ ഭർ‍ത്താവും കേസിലെ പ്രതിയായ ദിലീപും തമ്മിൽ‍ അടുത്ത സൗഹൃദത്തിലാണെന്നും ഇത് കേസിന്‍റെ വിധിയെ ബാധിക്കുമെന്നുമായിരുന്നു നടിയുടെ വാദം. ദിലീപുമായി ഇവർ‍ക്കുള്ള ബന്ധത്തിന്‍റെ ചില തെളിവുകൾ‍ പുറത്തുവന്നിട്ടുണ്ടെന്നും ഹർ‍ജിക്കാരി കോടതിയിൽ‍ പറഞ്ഞു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കം ചോർ‍ന്നിട്ടും ജഡ്ജി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർ‍ജിയിൽ‍ ചൂണ്ടിക്കാണിച്ചിരുന്നു.

article-image

druftiut

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed