‘മാനന്തവാടിയിൽ വരും; പഴംപൊരി തിന്നും; പോകും’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ ഷംസീർ എംഎൽഎ


ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും, ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു.

വയനാട് എം.പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എ.എൻ ഷംസീർ എംഎൽഎ. എ എന്‍ ഷംസീര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം.

‘കോൺഗ്രസ് എവിടെയാണ് ഉള്ളത്. രാഹുൽ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയിൽ വരിക. പഴം പൊരി തിന്നുക. ബത്തേരിയിൽ വന്ന് ബോണ്ട തിന്നും. കൽപ്പറ്റയിൽ വന്ന് പപ്പ്സ് തിന്നും. ഇതാണോ നേതാവ് ? ബിജെപി മാറി കോണ്‍ഗ്രസ് വന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടൂ എന്ന് പറഞ്ഞു, ശുദ്ധാത്മാക്കളായ കുറേ മനുഷ്യര്‍ ഇത് വിശ്വസിച്ച് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും വോട്ട് ചെയ്തു. 19 പേരെ വിജയിപ്പിച്ചു. പിന്നെയാണ് ജനങ്ങള്‍ക്ക് മനസിലായത് തല പോയ തെങ്ങിനാണ് വളമിട്ടതെന്ന്.’- ഷംഷീർ പറഞ്ഞു.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed