കൊടുവളളിയിൽ‍ അമ്മയും മകനും തൂങ്ങി മരിച്ചു


കൊടുവളളിയിൽ‍ അമ്മയും മകനും തൂങ്ങി മരിച്ചു. കൊടുവളളി റെഞളേളാരമ്മൽ‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത്ത് കുമാർ‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തിയത്.

ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യനെ ഇവർ‍ കാണുകയും ദേവിയുടെ കാൽ‍ മുറിച്ചു മാറ്റണമെന്നു പറഞ്ഞിരുന്നു. അതിൽ‍ മനംനൊന്ത് ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും വീട്ടിലേക്ക് വിളിച്ചറിയിച്ചു. രാത്രിയായിട്ടും ഇവർ‍ മടങ്ങി വരാതെയായപ്പോൾ‍ ബന്ധുക്കൾ‍ പോലീസിൽ‍ പരാതി നൽ‍കി.

ഉടൻ തന്നെ നാട്ടുക്കാരും പോലീസും ചേർ‍ന്നു നടത്തിയ തിരച്ചിലിനൊടുവിൽ‍ പുലർ‍ച്ചെ മൂന്നു മണിയോയെടണ് ഇരുവരെയും ടവറിനു മുകളിൽ‍ തൂങ്ങിയ നിലയിൽ‍ കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed