ലോകായുക്ത നിയമം കൊണ്ടുവന്ന നായനാറിന്റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്; കോടിയേരി


സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത നിയമം കൊണ്ടുവന്ന നായനാർ സർക്കാരിന്‍റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ലോകായുക്ത ഓർഡിനൻസ് ബില്ലായി നിയമസഭയിൽ എത്തുന്പോൾ ഇക്കാര്യത്തിൽ ചർച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അഴിമതിക്കെതിരേ നടപടിയെടുക്കാൻ എൽഡിഎഫ് സർക്കാരിനു അർധ ജുഡീഷൽ സംവിധാനത്തിന്‍റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ട്. എൽഡിഎഫ് ജനപ്രതിനിധികൾക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളിൽ പ്രത്യക്ഷത്തിൽ കഴന്പുണ്ടെന്നു തോന്നിയാൽ അതിന്മേൽ നടപടിയെടുക്കാനുള്ള സംവിധാനം മുന്പേയുണ്ട്. ലോകായുക്ത പരിഗണിക്കുന്ന വിഷയങ്ങൾ വിപുലമാണ്. അതിൽ കുറവ് വരുത്തുന്ന ഒന്നും സർക്കാർ ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്‍റെ വിലയിടിക്കുന്ന നടപടികളാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ഭരണങ്ങൾ സ്വീകരിക്കുന്നത്. നിലവിലുള്ള ലോകായുക്ത നിയമം മാതൃകാപരമാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതൃത്വത്തോടും ഇവിടുത്തെ കോൺഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്തെന്നും കോടിയേരി ചോദിക്കുന്നു. 

ലോകായുക്ത നിയമം കൊണ്ടുവന്ന നായനാർ സർക്കാരിന്‍റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. നിയമത്തെ ദുരുദ്ദേശത്തോടെ ഉപയോഗിച്ചു ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ ദുർബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്ര സർക്കാർ ഗവർണർ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു‌.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed