തെക്കൻ ഇറാനിൽ പ്രളയം; 21 മരണം


തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 21 മരണം. നിരവധിപേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയിൽ എസ്താബാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന റൗഡ്ബാൽ നദി കരകവിഞ്ഞതായി ഗവർണർ യൂസഫ് കരേഗർ പറഞ്ഞു.
പ്രളയത്തിൽ കുടുങ്ങിക്കിടന്ന 55 പേരെ രക്ഷപ്പെടുത്തിയതായും ആറുപേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവിശ്യയിലെ പത്തിലധികം ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം വർഷങ്ങളായി വരൾച്ച നേരിടുന്ന പ്രദേശമാണിവിടം.

എന്നാൽ, ഈ സമയത്ത് കനത്ത മഴ ലഭിക്കുമെന്ന് ഇറാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നദീതടങ്ങൾക്ക് സമീപം കെട്ടിടങ്ങളും റോഡുകളും ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് പ്രളയത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായെന്ന് അധികൃതർ പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed