തായ്‌വാനിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 46 മരണം


തെക്കൻ തായ്‌വാനിലെ 13 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 46 പേർ മരിച്ചു. 41 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമായതായി തായ്‌വാൻ വാർത്താ ഏജൻസിയായ സി.എൻ.എ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 337 രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ ഏഴുപേർ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. എന്നാൽ കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

 

You might also like

Most Viewed