കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ വൈകിയേക്കും


ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ൽയുഎച്ച്ഒ) അനുമതി വീണ്ടും വൈകിയേക്കുമെന്ന് റിപ്പോർ‍ട്ട്. ചില സാങ്കേതിക വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്ന് കോവാക്‌സിൻ നിർ‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.  

അതേസമയം, ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കാത്തതിനാൽ‍ കോവാക്‌സിനെ വിവിധ ലോകരാജ്യങ്ങൾ‍ അംഗീകരിച്ചിട്ടില്ല. അനുമതി വൈകുന്നത് വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും പഠിക്കുന്ന വിദ്യാർ‍ത്ഥികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവാക്‌സിന് ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കുമെന്ന വാർ‍ത്തകൾ‍ അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. ഭാരത് ബയോടെക്ക് കന്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

You might also like

Most Viewed