ഇന്ത്യയിൽ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഇരുപതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 18,795 പേർക്കാണ് രോഗബധ സ്ഥിരീകരിച്ചത്. മാർച്ച് 11ന് ശേഷം ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് താഴെയെത്തുന്നത്. തിങ്കളാഴ്ചത്തെക്കാൾ വലിയ കുറവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച 26,041 പേർക്കായിരുന്നു രോഗബാധ. 179 മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായത്. തൊട്ടുതലേന്നത്തെ ദിവസം മരണം 276 ആയിരുന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed