മോൻസണിന്റെ വീടിന് സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകിയത് ബെഹ്റ


കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ‍ കോടികൾ‍ തട്ടിച്ച മോൻ‍സൺ മാവുങ്കലിന്‍റെ വീടുകൾ‍ക്ക് പോലീസ് സുരക്ഷയൊരുക്കാൻ ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റ നിർ‍ദേശം നൽ‍കിയതായി സൂചന ലഭിച്ചു. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ‍ക്കുമാണ് ബെഹ്റ കത്ത് നൽ‍കിയത്. 2019 ജൂൺ 13ന് ആണ് ഡിജിപി കത്ത് അയച്ചത്. പിന്നാലെ ചേർ‍ത്തലയിലെയും കൊച്ചിയിലെയും വീടുകൾ‍ക്കു പോലീസ് സുരക്ഷ ഒരുക്കി. അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോൻസൺ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ബെഹ്റ കത്തിൽ‍ ആവശ്യപ്പെട്ടത്. 

നോർ‍ത്ത് പോലീസ് േസ്റ്റഷൻ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേർ‍ത്തലയിലേക്കും സമാനമായ കത്തുപോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളിൽ‍ നിന്നും തിരിച്ചും ഡിജിപിക്കും കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മൻസണൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങൾ‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോൻസണിന്‍റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിർ‍ദേശം നൽ‍കിയതെന്ന് വ്യക്തമാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed