തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് ഇൻഡിഗോയുടെ വൺ സ്റ്റോപ്പ്‌ സർവീസ്


ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. നേരത്തെ തിരുവനന്തപുരം−കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറിൽ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും.

തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 01.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊൽക്കത്തയിൽ (6Ε−6169) എത്തിച്ചേരും. മടക്ക വിമാനം (6Ε−563) കൊൽക്കത്തയിൽ നിന്ന് 08:15 ΑΜ−ന് പുറപ്പെട്ട് 01.05 ΠΜ−ന് തിരുവനന്തപുരത്തെത്തും.

ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

article-image

rt68t

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed